ഉറച്ച കര്‍ഷക നിലപാടിന് മുന്‍പില്‍ ഒമ്പതാം വട്ട ചർച്ചയും പരാജയപ്പെട്ടു

single-img
15 January 2021

ഇന്ന് നടന്ന കർഷകസംഘടനകളും കേന്ദ്രസർക്കാരും തമ്മിലുള്ള ഒമ്പതാം വട്ട ചർച്ചയും പരാജയപ്പെട്ടു. നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയാണെന്നും ഭേദഗതികളിൽ ചർച്ചയാവാമെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ചർച്ചയിൽ നേതാക്കളോട് പറഞ്ഞു.

എന്നാല്‍ നിയമം റദ്ദാക്കിയ ശേഷം സമിതി രൂപീകരിക്കണം എന്ന നിലപാട് കർഷകർ ആർവത്തിച്ചതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു. ജനുവരി 19ന് വീണ്ടും ചർച്ച നടക്കും. നിയമങ്ങൾക്കെതിരെ കോൺഗ്രസും ഇടതുപക്ഷ കർഷകസംഘടനയും പ്രതിഷേധിച്ചു.

കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് ഇന്ന് നടന്നത്. നിയമങ്ങൾ നടപ്പിലാക്കുന്നത് സുപ്രീംകോടതി മരവിപ്പിക്കുകയും വിഷയം പഠിക്കാൻ വിദഗ്ദ സമിതി രൂപീകരിക്കുകയും ചെയ്ത ശേഷവും കർഷകർ വഴങ്ങിയില്ല.