ഗോഡ്​സെയെപ്പോലുള്ള ദേശസ്​നേഹികളെ കോണ്‍ഗ്രസ്‌ തീവ്രവാദിയായി ചിത്രീകരിക്കുന്നു : പ്രഗ്യാ സിംഗ് ​ ഠാക്കൂര്‍

single-img
14 January 2021
BJP MP Pragya Singh Thakur casteist

വിവാദം ഉണ്ടാകുന്ന രീതിയിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് നേതാക്കള്‍ അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിനെ തള്ളി ഗോഡ്സെയെ പ്രശംസിച്ച് ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ​ ഠാക്കൂര്‍. നാഥുറാം ഗോഡ്​സെയെപ്പോലുള്ള ദേശസ്​നേഹികളെ കോണ്‍ഗ്രസ്‌ തീവ്രവാദിയായി ചിത്രീകരിക്കുന്നു എന്ന് അവര്‍ വിമര്‍ശിച്ചു.

ഗോഡ്​സെയേപ്പോലുള്ള നമ്മുടെ ദേശസ്​നേഹികളെ കോണ്‍ഗ്രസ്​ അപമാനിക്കുകയാണ് . നേരത്തെ മുതല്‍ തന്നെ കോണ്‍ഗ്രസ്​ ഇങ്ങിനെ ചെയ്​തിരുന്നു, പ്രഗ്യ പറഞ്ഞു. ഗാന്ധിജിയെ വധിച്ച ഗോഡ്സെയെ ഇന്ത്യയിലെ ‘ആദ്യത്തെ തീവ്രവാദി’ എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ്​ സിംഗ്വി ശേഷിപ്പിച്ചതിനോട്​ പ്രതികരിക്കുകയായിരുന്നു പ്രഗ്യ സിംഗ്.

“കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴും ദേശസ്‌നേഹികളെ അപമാനിക്കുകയാണ്​. ദേശസ്നേഹികളെ ‘കുങ്കുമ തീവ്രവാദികള്‍’ എന്നാണ്​ കോണ്‍ഗ്രസ്​ വിളിക്കുന്നത്​. ഇതിനേക്കാള്‍ മോശമായ പ്രയോഗമില്ല. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’, പ്രഗ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു