ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കിയില്ല; രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

single-img
13 January 2021

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. തന്റെ സിനിമയില്‍ പ്രവര്‍ത്തിച്ച ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വിലക്ക് വന്നത്.

ജോലി ചെയ്തവര്‍ക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ തയ്യാറായില്ലെന്നും എഫ്.ഡബ്ല്യു.ഐ.സി.ഇ പറഞ്ഞു. 1.25 കോടി രൂപയാണ് ഇദ്ദേഹം ടെക്‌നിഷ്യന്‍മാര്‍ക്ക് നല്‍കാനുള്ളത്. വിലക്കുമായി എത്തുന്നതിന് മുമ്പ് നിയമപരമായി നോട്ടീസ് അയച്ചെന്നും ഇതുസംബന്ധിച്ച് ഗോവ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും അവര്‍ വ്യക്തമാക്കി.