കേരളത്തിൽ മദ്യവില വർദ്ധന: ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

single-img
13 January 2021

കേരളത്തിൽ മദ്യ വില വർദ്ധന ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ അടിസ്ഥാന വിലയിൽ 30 രൂപ മുതൽ 40 രൂപ വരെയാണ് വർദ്ധിക്കുക. അതേസമയം കോവിഡ് സെസ് പിൻവലിക്കുന്നതിൽ തീരുമാനം പിന്നീടുണ്ടാകും.

അസംസ്‌കൃത വസ്തുക്കൾക്ക് വില വർദ്ധിച്ചതിനാൽ മദ്യത്തിൻറെ വില കൂട്ടണമെന്ന് കമ്പനികൾ ബിവറേജസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് അടിസ്ഥാന വില ഏഴ് ശതമാനം വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു.