കത്ത് വ്യക്തിപരം, എഴുതിയതില്‍ ജാഗ്രതകുറവുണ്ടായി: കമല്‍

single-img
13 January 2021

സംസ്ഥാന സാംസ്‌കാരിക മന്ത്രിക്ക് കത്തെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കത്തിനുള്ളിൽ ‘അക്കാദമിയുടെ ഇടത് സ്വഭാവം’ എന്നെഴുതിയത് ശരിയായില്ലെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍ പറഞ്ഞു.

അക്കാദമിയിൽ ഇടതുപക്ഷ അനുഭാവികളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമല്‍ എഴുതിയ കത്തിനെ സംബന്ധിച്ചാണ് വിവാദമായപ്പോൾ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തു വന്നിരിക്കുന്നത്.അക്കാദമിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന നാലുപേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അതിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തി അദ്ദേഹം കമലെഴുതിയ കത്ത് വായിക്കുകയും ചെയ്തിരുന്നു.