നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്നതില്‍ ബിജെപിയില്‍ അനിശ്ചിതത്വം തുടരുന്നു

single-img
12 January 2021

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകില്ലെന്ന് പുറത്തുവരുന്ന സൂചനകൾ . സംസ്ഥാന പ്രസിഡന്റ് തന്നെ നേരിട്ട് മത്സരിച്ചാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പ് ഏകോപനത്തേകൾ യും ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്.

നേരത്തേ കോന്നിയിലോ കഴക്കൂട്ടത്തോ കെ സുരേന്ദ്രന്‍ ഇത്തവണ മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു.അതേസമയം, കേരളത്തിലെ മറ്റു പ്രധാന നേതാക്കളെല്ലാം മത്സരരംഗത്തുണ്ടാകും. നിലവിലെ കേന്ദ്രമന്ത്രികൂടിയായ വി.മുരളീധരന്‍ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാകാണാന് സാധ്യത.

തിരുവനന്തപുരം ജില്ലയുടെ ബിജെപി പ്രസിഡന്റായ വിവി രാജേഷ് കോര്‍പ്പറേഷനിലേക്ക് മത്സരിച്ചത് ഭരണം ലഭിക്കാതിരിക്കാന്‍ കാരണമായെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതുവഴി തെരഞ്ഞെടുപ്പ് പ്രചരണത്തെ ഏകോപിപ്പിക്കാന്‍ ആളുണ്ടായില്ല. ഇത് വൻ തിരിച്ചടിയായെന്നും അത് നിയമസഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനാണ് കെ സുരേന്ദ്രനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് വിവരം.