നിക്ഷേപ തട്ടിപ്പ് : എംഎല്‍എ എം സി കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം

single-img
12 January 2021

കാസർകോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എം സി കമറുദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം അനുവദിച്ചു. 24 കേസുകളിലാണ് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍, വേറെയും കേസുകള്‍ ഉള്ളതിനാല്‍ എംഎല്‍എയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാനാകില്ല.

മൂന്ന് കേസുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് കമറുദീന്‍ കൂടുതല്‍ കേസുകളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കമറുദീന്റെ ആരോഗ്യസ്ഥിതിയും മറ്റ് കേസുകളില്‍ പ്രതിയല്ല എന്നതും കണക്കിലെടുത്താണ് ഹൈക്കോടതി കമറുദീന് ജാമ്യം അനുവദിച്ചത്.