വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ; അനുമതി നല്‍കി ഡൊണാള്‍ഡ് ട്രംപ്

single-img
12 January 2021

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അനുമതി നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്ഈ മാസം 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ ഉണ്ടാവുക. സംസ്ഥാന ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ട്രംപ് ഉത്തരവില്‍ പറയുന്നു.

പ്രാദേശികമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഡെമോക്രാറ്റിക് പ്രസിഡന്റ് ജൊ ബൈഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ വ്യാപകമായ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും സായുധ പ്രക്ഷോഭം നടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് എഫ്ബിഐ നല്‍കിയത്.