ഇവിടെ ക്ഷേത്രത്തിലെത്തുന്നവർക്ക് അനുഗ്രഹം നല്‍കുന്നത് ഒരു നായ

single-img
12 January 2021

മഹാരാഷ്ട്രയിലെ ഒരു നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധി നേടുകയാണ് ഈ വിരുതൻ. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ സിദ്ധാടെക് പ്രദേശത്തെ സിദ്ധിവിനായക് ക്ഷേത്രത്തിലാണ് ഈ അപൂര്‍വസംഭവം. ഇവിടെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങുന്ന വാതിലിനരികിലായിട്ടാണ് നായ ഇരിക്കുന്നത്.

ഭക്തരുടെ കൈകളില്‍ സ്പര്‍ശിക്കുന്ന നായ, തനിക്ക് നേരെ തലകുനിക്കുന്ന ആളിനെ അനുഗ്രഹിക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ വന്ന ഇതിന്റെ പതിനെട്ട് സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയോ പതിനായിരക്കണക്കിന് ലൈക്കുകളും ഷെയറും വാങ്ങിയാണ് ഇപ്പോഴും മുന്നേറുന്നത്. അതേസമയം, നായസ്‌നേഹികളായ നിരവധി പേര്‍ ഈ വീഡിയോയുടെ കീഴെ സന്തോഷത്തോടെ കമന്റ് ചെയ്തിട്ടുമുണ്ട്.

https://www.instagram.com/p/CJ5h872nggg/