ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമം; കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കേരളം

single-img
11 January 2021

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കേരളാ സർക്കാർ. രാജ്യത്തെ ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമമാണിത്. ഇക്കാര്യം മനസിലാക്കിയാണ് കോടതി ഇടപെടലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു.

കേന്ദ്ര കാർഷിക നിയമങ്ങളിൽ കേരളം ബദൽ നിയമം ഉടൻ ഉണ്ടാക്കും. നമ്മുടെ കർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന നിയമം കേരളം കൊണ്ടുവരും. ഈ നിയമസഭാ സഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ് ഇറക്കുമെന്നും സംസ്ഥാന കൃഷിമന്ത്രി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.