‘ദേ ഒരു കണ്ടെയ്‌നർ ലോറി കുനിഞ്ഞുവരുന്നു’ ; പച്ചയ്ക്ക് പറയുന്ന ബെന്നി ജോസഫിന് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

single-img
9 January 2021

ഇന്ന് ഉദ്ഘാടനം നടത്തിയ ശേഷം മുഖ്യമന്ത്രി വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ വീഡിയോയും ഫോട്ടോയും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതില്‍ മേൽപ്പാലത്തിൽ മെട്രോ ഗർഡറിന് താഴെക്കൂടി കണ്ടെയിനർ ലോറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് മുഖ്യമന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പോസ്റ്റ്‌ വന്ന പിന്നാലെ നിരവധി പേരാണ് മുഖ്യമന്ത്രിക്ക് സർക്കാരിനും പിന്തുണയറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.
പാലം നിർമാണ സമയത്ത് അതിനെതിരെ ഉയർന്ന വ്യാജ പ്രചാരണങ്ങൾക്ക് യോജിച്ച മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നതെന്ന് പലരും പറയുന്നു.

പ്രധാനമായും ബെന്നി ജോസഫ് എന്ന വ്ലോഗറായിരുന്നു പാലം നിർമാണ സമയത്ത് മേൽപ്പാലത്തിനെതിരെ രംഗത്ത് വന്നിരുന്നത്. ഈ പാലത്തിലൂടെ വാഹനം കടന്നുപോകുമ്പോൾ അപകടം സംഭവിക്കുമെന്നാണ് ഇയാൾ തന്റെ വീഡിയോയിലൂടെ പറഞ്ഞിരുന്നത്.

”പച്ചയ്ക്ക് പറയുന്നു’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ‘വണ്ടി കുനിയുമോ വൈറ്റിലയിൽ’ എന്ന തലക്കെട്ടിട്ട വീഡിയോയിലൂടെയായിരുന്നു ഇയാൾ പാലത്തിനെതിരെ രംഗത്ത് വന്നിരുന്നത്. പ്രചാരണങ്ങൾക്ക് പിന്നിൽ വാസ്തവമൊന്നുമില്ലെന്ന് വ്യക്തമായതോടെ സോഷ്യൽ ബെന്നി ജോസഫിനെതിരെ ട്രോൾ പൂരമാണ് നടക്കുന്നത്.

‘ഒട്ടും കുനിയാതെ പോവുന്ന കണ്ടെയ്‌നർ. തല ഉയർത്തി സർക്കാരും… അഭിവാദ്യങ്ങൾ… ജനശ്രദ്ധ നേടി തന്ന വാഴകൾക്ക് നന്ദി’ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്.