ജമാഅത്തെ ഇസ്‌ലാമി തീവ്രവാദവും വര്‍ഗ്ഗീയതും പ്രചരിപ്പിക്കുന്നു; സഖ്യം പാടില്ല: പി കെ ഫിറോസ്

single-img
9 January 2021

ജമാഅത്തെ ഇസ്‌ലാമി തീവ്രവാദവും വര്‍ഗ്ഗീയതയും പ്രചരിപ്പിക്കുന്ന സംഘടന എന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യാതൊരുവിധ സഖ്യവും പാടില്ലെന്നാണ് യൂത്ത് ലീഗ് നിലപാടെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

നിലവില്‍ ഉള്ള സഖ്യത്തിന് പുറത്തുനിന്നുള്ള കക്ഷികളുമായി ബന്ധമുണ്ടാക്കാന്‍ പാടില്ലെന്നതാണ് യുഡിഎഫ് നിലപാടെന്നും ഫിറോസ് ഓര്‍മ്മപ്പെടുത്തി. അതേസമയം തന്നെ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ചുള്ള അപകടരാഷ്ട്രീയമാണ് സി.പി.ഐ.എം കളിക്കുന്നതെന്ന് ഫിറോസ്‌ കുറ്റപ്പെടുത്തി.

ഇതുവഴി വര്‍ഗ്ഗീയ ധ്രൂവീകരണമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ റാന്നിയില്‍ ഇടത് സഹായത്തോടെ ബിജെപി ഭരിക്കുന്നുവെന്നും മഞ്ചേശ്വരത്ത് ലീഗിനെ തോല്‍പ്പിക്കാന്‍ സിപിഎം ബിജെപിയ്ക്ക് വോട്ട് ചെയ്‌തെന്നും ഫിറോസ് ആരോപിക്കുന്നു.