കർഷകസമരത്തെക്കുറിച്ച് മലയാളി സംവിധായകൻ ഗോപാൽ മേനോൻ്റെ ഹ്രസ്വചിത്രം

single-img
9 January 2021
gopal menon farmer protest documentary

കേന്ദ്രസർക്കാരിൻ്റെ പുതിയ കാർഷികനിയമത്തിനെതിരായി ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെക്കുറിച്ച് മലയാളി സംവിധായകൻ ഗോപാൽ മേനോൻ്റെ ഡോക്യുമെൻ്ററി. കർഷകസംരത്തെ പിന്തുണയ്ക്കുന്ന സമൂഹമാധ്യമ വേദിയായ ട്രാക്ടർ ടു ട്വിറ്ററിൻ്റെ ട്വിറ്റർ, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഡൊക്ക്യുമെൻ്ററി റിലീസ് ചെയ്തിരിക്കുന്നത്.

ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി(All India Kisan Sangharsh Coordination Committee)യുടെ കീഴിൽ സമരം ചെയ്യുന്ന കർഷകരുടെ പ്രക്ഷോഭത്തിൻ്റെ ദൃശ്യങ്ങളും അവരുടെ അഭിമുഖങ്ങളും ഈ ഡോക്യുമെൻ്ററിയിൽ ഉണ്ട്. ഓസ്ട്രേലിയ, ക്യാനഡ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, നെതർലാൻഡ്സ്, നോർവേ, സ്പെയിൻ യുണൈറ്റഡ് കിങ്ഡം, , അമേരിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജരായ പ്രവാസികളുടെ പ്രതിഷേധങ്ങളുടെയും പിന്തുണയുടെയും ദൃശ്യങ്ങളും ഈ ചിത്രത്തിലുണ്ട്.

വർഗീയതയുടെ രാഷ്ട്രീയം, ജാതിവിഷയങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രമേയമാക്കി ഏതാണ്ട് ഇരുപതോളം ഡോക്യുമെന്ററികളാണ് ഗോപാൽ സംവിധാനം ചെയ്തിട്ടുള്ളത്. കശ്മീരിൽ അതിർത്തി രക്ഷാസേന നടത്തിയിരുന്ന “പാപ്പ 2” (Papa II) എന്ന തടവുകേന്ദ്രവുമായി ബന്ധപ്പെട്ട് നിരവധി കശ്മീരി പൌരന്മാരെ കാണാതായിരുന്നു. ഈ വിഷയം കൈകാര്യം ചെയ്യുന്ന “പാപ്പ 2” എന്ന ഡോക്യുമെന്ററി ഗോപാൽ 2000-ലാണ് റിലീസ് ചെയ്തത്. നാഗാലാൻഡിലെ നാഗാ വിഭാഗം ജനങ്ങൾ നേരിടുന്ന മനുഷ്യാവകാശ പ്രശ്നങ്ങൾ തുറന്ന് കാട്ടുന്ന “നാഗാസ്റ്റോറി: ദി അദർ സൈഡ് ഓഫ് ദി സൈലൻസ്” (Naga Story: The Other Side of Silence) എന്ന ഡോക്യുമെന്ററി നിരവധി അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

Content: Gopal Menon’s documentary on farmer protest