59 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം കാണാതായി

single-img
9 January 2021

ഇൻഡൊനീഷ്യയിലെ ജക്കാര്‍ത്തയില്‍ വിമാന താവളത്തിന്റെ ഉള്ളില്‍ നിന്നും നിന്നും പറന്നുയർന്ന ഉടനെ സിര്‍വിജയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്ന് 59 യാത്രക്കാരുമായിപശ്ചിമ കാളമണ്ടം പ്രവിശ്യയിലെ പോണ്ടിയാനാക്കിലേക്ക് പറന്നുയർന്ന വിമാനമാണ് ഏതാനും നിമിഷങ്ങൾക്കകം അപ്രത്യക്ഷമായത്.

രാജ്യത്തെ സൊകാര്‍ണോ ഹട്ടാ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാർക്കൊപ്പം ആറ് കുട്ടികളുമുണ്ട്. 27 വര്‍ഷം പഴക്കമുള്ള ബോയിങ് 737-500 വിമാനമാണ് കാണാതായത്.

വിമാനം 3000 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക വന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായെന്ന് ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഇൻഡൊനീഷ്യ ഗതാഗത മന്ത്രി അറിയിച്ചു.