കള്ളവോട്ട് തടഞ്ഞത് ചോദ്യം ചെയ്തപ്പോൾ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; ഉദുമ എംഎൽഎയ്‌ക്കെതിരെ പ്രിസൈഡിംഗ് ഓഫീസർ

single-img
8 January 2021

തദ്ദേശ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ജോലിക്കിടെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫിസർ. തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് എംഎൽഎയും ഇടത് സ്ഥാനാർത്ഥിയും തടഞ്ഞെന്നാണ് ആരോപണം.

കാസർഗോഡ് ചെർക്കപാറ കിഴക്കെഭാഗം ഗവൺമെന്റ് എൽപി സ്‌കൂളിലാണ് സംഭവം. ഇടത് അധ്യാപക സംഘടന നേതാവ് ഡോ. കെ. എം ശ്രീകുമാറാണ് പരാതി ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് ദിവസം ഉച്ച മുതൽ ബൂത്തിൽ നിരന്തരം കള്ളവോട്ട് നടന്നിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് സംഭവം. കളക്ടറെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല.

കള്ളവോട്ട് ചോദ്യം ചെയ്തപ്പോഴാണ് ഭീഷണി. കാലുവെട്ടുമെന്ന് കെ കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി ശ്രീകുമാർ ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശ്രീകുമാർ പരാതി നൽകി. ഫേസ്ബുക്കിലൂടെയാണ് ഉദ്യോഗസ്ഥൻ അനുഭവം പങ്കുവച്ചത്.