തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാറിന് ജയസാധ്യതയില്ല; ബിജെപിക്കുള്ളില്‍ ഭിന്നത

single-img
8 January 2021

സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കപ്പെടുന്ന നടന്‍ കൃഷ്ണകുമാറിന് ജയസാധ്യതയില്ലെന്ന് പാര്‍ട്ടിയുടെ ഉള്ളില്‍ തന്നെ ഒരുവിഭാഗം. തലസ്ഥാനത്തെ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ കൃഷ്ണകുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നീക്കം നടത്തുന്നത്.

ഇതിന്റെ ഭാഗമായി ഈ രണ്ട് എ ക്ലാസ് മണ്ഡലങ്ങളിലും എപ്പോഴും സജീവമായി നില്‍ക്കണമെന്ന് കൃഷ്ണകുമാറിന് ബിജെപി നേതൃത്വം നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ വിവി രാജേഷ് സജീവമായി രംഗത്തുണ്ട്.നിലവില്‍ വട്ടിയൂര്‍ക്കാവിലെ കൃഷ്ണകുമാറിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കപ്പുറം സാധാരണ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്.