ഓഫീസറെ ഭീഷണിപ്പെടുത്തിയിട്ടില്ല;പ്രിസൈഡിംഗ് ഓഫീസറുടെ പേരിൽ കേസെടുക്കണമെന്ന് കെ കുഞ്ഞിരാമൻ എംഎൽഎ

single-img
8 January 2021

തദ്ദേശ തെരഞ്ഞെടുപ്പിൽ ജോലിയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന് മറുപടിയുമായി കെ കുഞ്ഞിരാമൻ എംഎൽഎ. രവികുമാർ എന്നയാളെ വോട്ട് ചെയ്യാൻ സമ്മതിക്കാതിരുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായപ്പോഴാണ് താനങ്ങോട്ടേക്ക് പോയതെന്നും
ഒരു വോട്ടറുടെ അവകാശം നിഷേധിക്കാൻ തുനിഞ്ഞപ്പോഴാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും വോട്ടറെ തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറുടെ പേരിലാണ് കേസെടുക്കേണ്ടതെന്നും കെ.കുഞ്ഞിരാമൻ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയന്ന് ആരോപിച്ച് പ്രിസൈഡിംഗ് ഓഫീസറായിരുന്ന കാർഷിക സർവകലാശാല അധ്യാപകൻ കെ.എം ശ്രീകുമാറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.പക്ഷെ തനിക്ക് എംഎൽഎക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് കാസർഗോഡ് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു.