എട്ടാം ചര്‍ച്ചയും പരാജയം; സമരം കൂടുതൽ ശക്തമാക്കാൻ കർഷകർ

single-img
8 January 2021

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഇനത്തെ കൂടി കൂട്ടി ഇത് എട്ടാം തവണയാണ് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

കേന്ദ്രം കാര്‍ഷികനിയമങ്ങള്‍ മൂന്നും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി 26ന് ശേഷം ട്രാക്ടര്‍ ഉള്‍പ്പെടെ കൊണ്ടുവന്ന് സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകികൊണ്ട് ഡൽഹി അതിർത്തികളിൽ കർഷകരുടെ കൂറ്റൻ ട്രാക്ടർ റാലി നടത്തിയിരുന്നു. ഇതില്‍ ഏകദേശം അരലക്ഷത്തിലധികം ട്രാക്ടറുകൾ റാലിയിൽ പങ്കെടുത്തെന്ന് കർഷക സംഘടനകൾ അറിയിക്കുകയും ചെയ്തിരുന്നു .