പ്രതിഷേധക്കാരല്ല, അവര്‍ തീവ്രവാദികള്‍; ക്യാപിറ്റോള്‍ ആക്രമണത്തില്‍ പ്രതികരിച്ച് ബൈഡന്‍

single-img
8 January 2021

അമേരിക്കന്‍ പാർലമെന്റായ ക്യാപിറ്റോള്‍ മന്ദിരം ആക്രമിച്ച ട്രംപ് അനുകൂലികളെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തിന് അപമാനമായ ആക്രമണം നടത്തിയവരെ ഒരിക്കലും പ്രതിഷേധക്കാരെന്ന് വിളിക്കാനാവില്ലെന്നും അവര്‍ കലാപകാരികള്‍ മാത്രമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

‘കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടത് വിയോജിപ്പോ ക്രമക്കേടോ പ്രതിഷേധമോ ആയിരുന്നില്ല. അത് അരാജകത്വമായിരുന്നു. അത് നടത്തിയവരെ പ്രതിഷേധക്കാരെന്ന് വിളിച്ചുപോകരുത്. അവര്‍ കലാപകാരികളായ ആള്‍ക്കൂട്ടമായിരുന്നു. ആഭ്യന്തര തീവ്രവാദികളായിരുന്നു, അതുമാത്രമായിരുന്നു.

ഈ വിവരം നമുക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ഇതാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്കെല്ലാവര്‍ക്കുമറിയാമായിരുന്നു. അതിന്റെ കാരണം നാല് വര്‍ഷമായി ജനാധിപത്യത്തെയും ഭരണഘടനവ്യവസ്ഥയെയും നിയമവ്യവസ്ഥയെയും അപമാനിച്ച ഒരാളായിരുന്നു നമ്മുടെ പ്രസിഡന്റ്. അയാള്‍ ആ സ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്ത എല്ലാ കാര്യങ്ങളും നമ്മുടെ ഭരണഘടനാസ്ഥാപനങ്ങളെ തകര്‍ക്കുന്നതായിരുന്നു. അതിന്റെ എല്ലാ ഫലങ്ങളും ഒന്നിച്ചെത്തിയതാണ് നമ്മള്‍ ഇന്നലെ കണ്ടത്.’ ബൈഡന്‍ പറഞ്ഞു.