തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, ഇനി വിശ്രമ ജീവിതം: ഒ രാജഗോപാല്‍

single-img
7 January 2021

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല എന്ന നിലപാടിലാണ് കേരള നിയമസഭയിലെ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാല്‍.താന്‍ പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

“ഒരിക്കല്‍ കൂടി മത്സരിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രായത്തിന്റെ അവശതകള്‍ കാരണം ഇനി മത്സരിക്കാനില്ല. വയസ് ഇപ്പോള്‍ 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്തകങ്ങള്‍ എഴുതി തീര്‍ക്കണം” – ഒ രാജഗോപാല്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം നേമം മണ്ഡലത്തില്‍ പകരക്കാരനായി കുമ്മനം രാജശേഖരന്‍ വരുമോ എന്നതിനെ സംബന്ധിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. അക്കാര്യം പാര്‍ട്ടി തീരുമാനിക്കും. എക്കാലവും ബിജെപി സ്ഥാനാര്‍ഥിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് നേമം. താന്‍ ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ നേമം മണ്ഡലത്തില്‍ ചെയ്തു. അതെല്ലാം അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്നും രാജഗോപാല്‍ പറയുന്നു.