ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടത്തിൽ മരണം നാലായി; വാഷിംഗ്ടൺ കലാപത്തിൽ പ്രതികരണവുമായി നരേന്ദ്രമോദി

single-img
7 January 2021

യുഎസ് കാപ്പിറ്റോളില്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അനുകൂലികൾ അമേരിക്കൻ കോൺഗ്രസ് കലാപ ഭൂമിയാക്കി. ഇതിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഒരു സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി. നിയുക്ത പ്രസിഡന്റ് ജോബൈഡന്റെ വിജയം ഇരു സഭകളും അംഗീകരിക്കാൻ യുഎസ് കോൺഗ്രസ് സമ്മേളിക്കുന്നതിനിടെയാണ് സംഭവം.

പാർലമെന്റ് മന്ദിരത്തിൽ നിന്ന് അക്രമികളെ പൂർണമായി ഒഴിപ്പിച്ച ശേഷം സഭ വീണ്ടും ചേർന്നു. സംഭവത്തെ തുടർന്ന് ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. യൂട്യൂബിൽ നിന്ന് ട്രംപിന്റെ വീഡിയോകൾ നീക്കം ചെയ്തു. 12 മണിക്കൂർ നേരത്തേക്കാണ് നടപടി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെ അപലപിച്ചു. ജനാധിപത്യം അട്ടിമറിക്കപ്പെടരുതെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നും അതിക്രമ വാര്‍ത്തകള്‍ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും ജനാധിപത്യനടപടികളെ നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ടെന്നും മോഡി ട്വീറ്റ് ചെയ്തു.

അക്രമികളെ അനുനയിപ്പിക്കാൻ അമേരിക്കയുടെ നാഷണൽ ഗാഡ് സംഭവസ്ഥലതെത്തി. 21-ാം തീയതി വരെ വാഷിംഗ്ടണ്ണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 244 വോട്ടുകൾ ജോബൈഡന് അനുകുലമായി സർട്ടിഫൈ ചെയ്തു കഴിഞ്ഞു. ട്രംപിന് 157 വോട്ടുകളാണ് ഇതുവരെ സർട്ടിഫൈ ചെയ്തിരിക്കുന്നത്. ഇനി 13 സംസ്ഥനങ്ങളിലെ വോട്ടുകൾ കൂടിയാണ് സർട്ടിഫൈ ചെയ്യാനുള്ളത്. നിലവിൽ പെൻസിൽവാനിയ സംസ്ഥാനത്തെ വോട്ടണ്ണലിനെ ചൊല്ലിയുള്ള ചർച്ച സഭയിൽ നടക്കുകയാണ്.