ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി

single-img
7 January 2021

2020 ജനുവരി മൂന്നിന് ബാഗ്ദാദില്‍ വച്ച് നടന്ന ഇറാന്റെ ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി.

സൈനിക മേധാവിക്കെതിരെ നടന്ന ഡ്രോൺ ആക്രമണം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ബാഗ്ദാദ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ട അബു മഹ്ദി അൽ മുഹന്ദിസിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബാഗ്ദാദ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. അമേരിക്കയില്‍ ട്രംപിന്റെ പ്രസിഡൻഷ്യൽ കാലാവധി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കാനിരിക്കെയാണ് ഇറാഖ് കോടതിയുടെ ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.