ലോൺ തിരിച്ചടയ്ക്കാൻ ഭീഷണിയും ഗുണ്ടായിസവും; ബജാജ് ഫിനാൻസിന് രണ്ടരക്കോടി പിഴയിട്ട് റിസർവ്വ് ബാങ്ക്

single-img
7 January 2021
bajaj finance rbi penalty

ലോൺ തിരിച്ചടയ്ക്കുന്നതിനായി ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്തതിന് ബജാജ് ഫിനാൻസ് ലിമിറ്റഡി(Bajaj Finance Limited)ന് രണ്ടരക്കോടി രൂപ പിഴയിട്ട് റിസർവ്വ് ബാങ്ക്(Reserve Bank of India -RBI). റിക്കവറി ഏജൻ്റുമാരെ ഉപയോഗിച്ച് ഉപഭോക്താക്കളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് പിഴ.

ലോൺ തിരിച്ചടയ്ക്കാൻ ഉപഭോക്താക്കളെ ബന്ധപ്പെടുന്നതിനുള്ള റിസർവ്വ് ബാങ്കിൻ്റെ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയായിരുന്നു ബജാജ് ഫിനാൻസിൻ്റെ രീതികൾ. റിക്കവറിക്കായി കമ്പനി സ്വീകരിച്ചിരുന്ന രീതികളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായി റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പത്രപ്രസ്താവനയിൽ പറയുന്നു. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് 1934-ലെ വിവിധ വകുപ്പുകൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപന(NON BANKING FINANCIAL COMPANIES -NBFCS)മാണ് ബജാജ് ഫിനാൻസ്.

Content: Reserve Bank imposed monetary penalty of Rs 2.5 crore on Bajaj Finance Limited for harassment and intimidation of customers