മൂന്നുവർഷം മുൻപ് മാരകവിഷം ദോശയിലും ചട്നിയിലും കലർത്തി നൽകി: വെളിപ്പെടുത്തലുമായി ഐഎസ്ആർഓയിലെ മുതിർന്ന ശാസ്ത്രജ്ഞൻ

single-img
6 January 2021

മൂന്നു വർഷങ്ങൾക്കു മുമ്പ് തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ (ഐ.എസ്.ആർ.ഒ.) മുതിർന്ന ശാസ്ത്രജ്ഞൻ രംഗത്ത്. ഇപ്പോൾ ഐ.എസ്.ആർ.ഒ. ഉപദേശകനായി പ്രവർത്തിക്കുന്ന തപൻ മിശ്രയാണ് ആരോപണവുമായി രംഗത്തെത്തിയത്.

“ദീർഘനാൾ സൂക്ഷിച്ച രഹസ്യം” എന്ന തലക്കെട്ടിൽ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തപൻ മിശ്ര ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 2017 മേയ് 23-ന് ഐ.എസ്.ആർ.ഒ. ആ സ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ ആർസെനിക് ട്രൈയോക്സൈഡ് എന്ന മാരകമായ വിഷം നൽകുകയായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.വിഷബാധയ്ക്ക് അന്നേ ദിവസം ഡൽഹി എയിംസിൽ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്.

ഉച്ചഭക്ഷണത്തിനുശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയിലോ കലർത്തിയാകും വിഷം നൽകിയത്. ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സർക്കാർ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേർത്തു.

Content: Top ISRO Scientist Says He Was Poisoned 3 Years Ago