തിരുവനന്തപുരം കടക്കാവൂരിൽ 14വയസ്സുള്ള സ്വന്തം മകനെ അമ്മയെന്ന സ്ത്രീ 4 വർഷമായി പീഡനവിധേയമാക്കിയ വാർത്ത വേദനിപ്പിക്കുന്നതാണ്; സംഭവത്തില്‍ ഡോ. അനുജ ജോസഫ് പറയുന്നത്

single-img
6 January 2021

പ്രായപൂർത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ പോക്സോ പ്രകാരം അറസ്റ്റിലായി. തിരുവനന്തപുരം ജില്ലയിലാണ് സംഭവം.  2020ഡിസംബർ  18ന്  കേസെടുത്തു. അറസ്റ്റുചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ യുവതി ഇപ്പോൾ റിമാൻഡിലാണ്. 14 വയസ്സുള്ള ആണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. അമ്മയ്‌ക്കെതിരേ മകനും മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരിച്ച് ഡോ. അനുജ ജോസഫ്. പ്രസവിച്ചു പാലൂട്ടിയ കുഞ്ഞിന്റെ ഇളം മേനിയിലും കാമം തോന്നിയല്ലോ, ആ പിശാചിന്‍കാമം നിറഞ്ഞ കണ്ണുകളോടെ തന്റെ കുഞ്ഞിനെ പോലും വെറുതെ വിടാത്ത അസുരജന്മങ്ങള്‍.ഈ സമൂഹത്തില്‍ ഇനിയങ്ങോടു കുഞ്ഞുങ്ങള്‍ക്ക് അമ്മയും അച്ഛനുമെന്നത് ഭയം നിറയ്ക്കും.- ഡോ . അനുജ ഫേസ്ബുക്കിൽ കുറിച്ചു.

ഡോ. അനുജ ജോസഫിന്റെ ഫേസ്ബുക് കുറിപ്പ് :

മറ്റുള്ളവരുടെ ജീവിതം പൊതുസമൂഹത്തിന്റെ മുന്നിൽ ഒരു തുറന്ന പുസ്തകമായി ചിത്രീകരിക്കുന്ന ചില tv പ്രോഗ്രാം നോടൊക്കെ ചിലപ്പോഴൊക്കെ അതൃപ്തി തോന്നിയിട്ടുണ്ട്. വ്യക്തികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നത് നല്ല കാര്യം. അതിനു പകരം അഞ്ചാറു വ്യക്തികൾ ചോദ്യങ്ങൾ ആരായുന്നു, സ്വകാര്യജീവിതത്തെ പ്രതി വിരൽ ചൂണ്ടുന്നു, അങ്ങനെ പോകുന്ന ചർച്ചകൾ പരമ്പര ആയിട്ടു കാണിക്കേണ്ട ആവശ്യമുണ്ടോ എന്ന ചിന്ത ഇല്ലാതില്ല.

എന്നാൽ കുറച്ചു നാൾക്ക് മുൻപ് ഇത്തരത്തിൽ ഒരു പ്രോഗ്രാമിൽ ഭർത്താവും അദ്ദേഹത്തിന്റെ അമ്മയുമായി അരുതാത്ത ബന്ധമുണ്ടെന്നു ആരോപിച്ച യുവതിയോട് നീരസം തോന്നിയിരുന്നു. അമ്മയും മകനുമെന്ന പരിപാവന ബന്ധത്തെ എന്തിന്റെ പേരിലായാലും ജയിക്കാനായി തോന്നിയവാസം പറഞ്ഞ ആ പെങ്കൊച്ചിന്റെ കരണം നോക്കി ഒന്നു കൊടുക്കാനായിരുന്നു അപ്പോൾ തോന്നിയത്.

ചില വിശ്വാസങ്ങളുണ്ട്, നേരും നെറിയുമുള്ള ബന്ധങ്ങൾ എന്നു വിചാരിക്കുന്നവ. എന്നാൽ കാലം പോയപ്പോൾ മനുഷ്യൻ അധംപതിച്ചു. തിരുവനന്തപുരം കടക്കാവൂരിൽ 14വയസ്സുള്ള മകനെ അമ്മയെന്നു വിളിക്കുന്ന സ്ത്രീ 4 വർഷമായി പീഡനവിധേയമാക്കിയ വാർത്ത വേദനിപ്പിക്കുന്നതാണ്.

ഇത്രയും നെറികെട്ടവളെ അമ്മയെന്നു വിളിക്കാൻ കഴിയുമോ. പ്രസവിച്ചു പാലൂട്ടിയ കുഞ്ഞിന്റെ ഇളം മേനിയിലും കാമം തോന്നിയല്ലോ ആ പിശാചിന്!കാമം നിറഞ്ഞ കണ്ണുകളോടെ തന്റെ കുഞ്ഞിനെ പോലും വെറുതെ വിടാത്ത അസുരജന്മങ്ങൾ.

ഈ സമൂഹത്തിൽ ഇനിയങ്ങോടു കുഞ്ഞുങ്ങൾക്ക് അമ്മയും അച്ഛനുമെന്നത് ഭയം നിറയ്ക്കും. ഒരു വശത്ത് പരിപാവന ബന്ധങ്ങൾ നിലനിൽക്കേ ഇത്തരം വാർത്തകൾ അവയെ പോലും കരിനിഴൽ പടർത്തും.

സ്കൂൾ തലം മുതൽക്കെ കുട്ടികൾക്ക് കൗൺസിലിംഗ് പോലുള്ളവ ഉറപ്പു വരുത്തണം. കുട്ടികൾക്ക് സംസാരിക്കാനുള്ള ഇടങ്ങൾ ഉണ്ടാവുക മാത്രമല്ല, അവിടെയും അവർ ചൂഷണം ചെയ്യപ്പെടാത്ത സ്ഥിതി ആയിരിക്കണം. ആരെങ്കിലും തങ്ങളോട് മോശമായ രീതിയിൽ ഇടപെടൽ നടത്തിയാൽ പ്രതികരികരിക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മുടെ കുട്ടികൾ വളരണം. ഒരമ്മക്കും അപ്പനും മേൽപ്പറഞ്ഞ സംഭവത്തിലേതു പോലെ കുഞ്ഞുങ്ങളുടെ മുന്നിൽ തരംതാണു പോകാതിരിക്കട്ടെ.

Dr. Anuja Joseph

Trivandrum.

ഡോ. അനുജ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റ് ഇവിടെ വായിക്കാം