കേരളത്തില്‍ കോണ്‍ഗ്രസിന് ഇനി പുതിയ മുഖം; പ്രചാരണ ചുമതല അശോക് ഗെലോട്ടിന്

single-img
6 January 2021

സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിരീക്ഷകരെ ചുമതലപ്പെടുത്തി. കേരളത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട്, ലൂസിഞ്ഞോ ഫലോറ, ജി പരമേശ്വര എന്നിവര്‍ക്കാണ് ചുമതല.

നിലവില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വറിനൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുക.ഇതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമില്‍ ഭൂപേഷ് ബാഗല്‍, മുകുള്‍ വാസ്‌നിക്, ഷക്കീല്‍ അഹ്‌മദ് ഖാന്‍ എന്നിവരാണ് നിരീക്ഷകര്‍. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എം വീരപ്പമൊയ്‌ലി, എംഎം പള്ളം രാജു, നിതിന്‍ റാവുത്ത് എന്നിവര്‍ക്കാണ് ചുമതല. ബികെ ഹരിപ്രസാദ്, ആലംഗീര്‍ ആലം, വിജയീന്ദര്‍ സിംഗ്ല എന്നിവരാണ് പശ്ചിമബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.