പുതിയ പാർലമെന്‍റ് മന്ദിര നിർമാണത്തിന് വിലക്കില്ല; ഹർജികൾ തള്ളി സുപ്രീംകോടതി

single-img
5 January 2021

രാജ്യത്തിന്റെ പുതിയ പാർലമെന്‍റ് മന്ദിരം ഉൾപ്പെടുന്ന 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് സുപ്രീംകോടതിയുടെ വിലക്കില്ല. കേന്ദ്ര സർക്കാറിന്‍റെ ഈ പദ്ധതി നിയമപരവും നിലനിൽക്കുന്നതുമാണെന്ന് മൂന്നംഗ ബെഞ്ചിലെ രണ്ടംഗങ്ങൾ വ്യക്തമാക്കി.

ഹർജികൾ പരിഗണിച്ച ജസ്റ്റിസ് എ.എൻ. ഖാൻവിൽക്കർ അധ്യക്ഷനും ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്‍റേതാണ് വിധി.നിർമ്മാണത്തിന് എതിരായ ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു.

എന്നാൽ ഭൂവിനിയോഗത്തിൽ മാറ്റം വരുത്തുന്നതിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് അറിയിച്ചു. ഡൽഹി വികസന അതോറിറ്റിയുടെ നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് തടസമില്ല.