കോവിഡ് വാക്സിൻ വിതരണം ഈ മാസം 13ന്; അറിയിപ്പുമായി കേന്ദ്ര സർക്കാർ

single-img
5 January 2021

ഇന്ത്യയിൽ കോവിഡ് വാക്സീന്‍ വിതരണം ഈ മാസം 13ന് ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിനേഷന് റജിസ്ട്രേഷന്‍ ആവശ്യമില്ല.

നിലവിൽ കർണാൽ, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ മെഗാ വാക്സിൻ സംഭരണശാലകൾ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്സിൻ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കൾ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.