കോവിഡ് ഭീതി; ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശനം മാറ്റിവച്ചു

5 January 2021

ജനിതക മാറ്റം വന്ന കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെ സന്ദർശനം മാറ്റിവച്ചു. ജനിതക വ്യതിയാനം സംഭവിച്ച ഏറ്റവും പുതിയ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമാകുമെന്ന് കരുതപ്പെടുന്നതിനാൽ യു.കെയിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം വന്നത്.
നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ഈ മാസം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കാൻ ബോറിസ് ജോൺസൺ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് രാവിലെ സംസാരിച്ചിരുന്നു. അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.