വെൽഫയർ പാർട്ടി ബന്ധം; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ

single-img
4 January 2021

സംസ്ഥാന രാഷ്ട്രീയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസ്സിൽ ആശയക്കുഴപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവനയിൽ നിന്ന് അതാണ് വ്യക്തമാകുന്നതെന്നും വിജയരാഘവൻ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇനിയും ലീഗും വെൽഫയർ പാർട്ടിയും തമ്മിലുള്ള ബന്ധം തുടരുമെന്നാണ് പറയുന്നത്. ഇതിനോടുള്ള കോൺഗ്രസ്സ് നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് മുന്നിൽ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പരവിരുദ്ധമായാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻസിപി ഇപ്പോഴും ഇടതു മുന്നണിയുടെ ഭാഗമാണ്. പാലാ സീറ്റ് സംബന്ധിച്ച ചർച്ചകൾ തിരഞ്ഞെടുപ്പ് കാലത്തു നടത്തും. എൻസിപിയുടെ പരസ്യ പ്രതികരണങ്ങൾ ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു.