ഊഞ്ഞാൽ കെട്ടി കളിക്കുന്നതിനിടെ തൂണിടിഞ്ഞു വീണ് മൂന്നാം ക്ലാസ്സുകാരൻ മരിച്ചു

single-img
4 January 2021

ഊഞ്ഞാൽ ആടി കളിക്കുന്നതിനിടെ വീടിന്റെ തൂണിടിഞ്ഞുവീണ് എട്ടുവയസ്സുകാരൻ മരിച്ചു. മലപ്പുറം പള്ളാത്ത് ഫാറൂഖിന്റെ മകൻ മുഹമ്മദ് ഫയാസ് ആണ് മരിച്ചത്. പഴയ കെട്ടിടത്തിന്റെ തൂണിൽ ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു ഫയാസ്. ഊഞ്ഞാൽ കെട്ടിയ തൂൺ ഇടിഞ്ഞുവീണ് ഫയാസിനും ഒപ്പമുണ്ടായിരുന്ന ഹാഷിമിനും പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം.

പരുക്കേറ്റ ഇരുവരെയും ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഫയാസിന്റ ജീവൻ രക്ഷിക്കാനായില്ല. ഹാഷിമിന് കാലിന് സാരമായ പരിക്കുണ്ട്.

പറവണ്ണ ജിഎം യുപി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയാണ് ഫയാസ്. പിതാവ് ഫാറൂഖ് ​ഗൾഫിലാണ്. മാതാവ്: ജമീല. ഷെർമില ഫർഹ, ഇർഫാന ഫർഹ, ഷംന എന്നിവരാണ് സഹോദരങ്ങൾ.