കെപിസിസി പിരിച്ചു വിടണം; കോൺഗ്രസ് നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്

single-img
3 January 2021

ഗ്രൂപ്പിസവും ഐക്യമില്ലായ്മയുമാണ് കോണ്‍ഗ്രസ്സിലെ പ്രധാന പ്രശ്നമെന്ന് യൂത്ത് കോൺഗ്രസ്. പ്രധാന നേതാക്കൾ തമ്മിൽ പോലും ഐക്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നൽകുന്നതിന് പണം വാങ്ങുന്ന സ്ഥിതിയുണ്ടായെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. തെറ്റ് തിരുത്തിയില്ലെങ്കിൽ പ്രതിപക്ഷത്ത് തുടരാമെന്നും കെപിസിസി പിരിച്ചുവിടണമെന്നും പാലക്കാട് മലമ്പുഴയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിൽ വിമർശനം ഉയര്‍ന്നു.