എൻസിപി പ്രവര്‍ത്തിക്കുന്നത് ഐക്യത്തോടെ; കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗിന്‍റെ വർഗീയ ധ്രുവീകരണം: എ വിജയരാഘവന്‍

single-img
3 January 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ സിപി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പാല സീറ്റ് ആർക്കെന്ന് തിരഞ്ഞെടുപ്പ് വരുമ്പോള്‍ പറയാം. ഇപ്പോൾ തിരഞ്ഞെടുപ്പില്ലല്ലോ, എന്തിനാണ് നമ്മള്‍ മുന്‍കൂട്ടി അത് പറയുന്നതെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിജയരാഘവന്‍ പറഞ്ഞത്.

ലീഗ്​ സാമ്പത്തിക സംവരണത്തെ പരസ്യമായി എതിർത്തത്​​ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രമിക്കുന്നത്​. സ്വന്തം നിലപാട്​ എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത്​. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ്​ അതിരുകൾ ലംഘിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന്​ വിജയരാഘവൻ പറഞ്ഞു. ഒരു ഭാഗത്ത്​ ബിജെപിയെയും വേറൊരു ഭാഗത്ത്​ മുസ്​ലിംലീഗ്​- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ്​ അംഗീകരിച്ചുവെന്നും മുസ്​ലിം ഏകീകരണത്തിന്‍റെ വക്താക്കളാണ്​ ജമാഅത്തെ ഇസ്​ലാമി. അവരുടെ മതമൗലികമായ തീവ്രവർഗീയവൽക്കണം കോൺഗ്രസ്​ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും വിജയരാഘവൻ വാർത്ത സ​മ്മേളനത്തിൽ അഭിപ്രായപ്പെട്ടു.