ബോബി ചെമ്മണ്ണൂരിനെ സല്യൂട്ട് ചെയ്യുന്നു; ചിത്രം പങ്കുവെച്ച് നടി സാധിക വേണുഗോപാല്‍

single-img
3 January 2021

നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കുന്നതിനിടെ പോലീസ് നടപടിയിൽ മരണപ്പെട്ട ദമ്പതികളുടെ കുട്ടികളുടെ വിഷയത്തിൽ ഇടപെടുകയും പരാതിക്കാരിയിൽ നിന്നും തർക്കഭൂമി വാങ്ങാൻ തീരുമാനിക്കുകയും ചെയ്തതോടെ സോഷ്യൽ മീഡിയയിൽ താരമായി മാറുകയായിരുന്നു വ്യവസായി ബോബി ചെമ്മണ്ണൂർ.

ഇപ്പോൾ ഇതാ, ബോബിയെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നടി സാധിക വേണുഗോപാലും രംഗത്തെത്തിയിരിക്കുകയാണ്. താൻ ബോബി ചെമ്മണ്ണൂരിന്റെ ഒരു ഫാൻ ആയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ഈ നല്ല പ്രവൃത്തിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലെന്നുമാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത്. ബോബി ചെമ്മണ്ണൂരിനെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹത്തിനായി ‘വലിയ കരഘോഷം’ നൽകുന്നുവെന്നും സാധിക എഴുതുന്നു.

https://www.instagram.com/p/CJiv3ZvJQV0/