റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ; ആരോഗ്യ വകുപ്പ് മന്ത്രിക്ക് റേഡിയോ ഏഷ്യയുടെ അംഗീകാരം

single-img
3 January 2021

സംസ്ഥാന ആരോ​ഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയെ ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായി ശ്രോതാക്കൾ തെരഞ്ഞെടുത്തു. ‘2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ’ എന്നാണ് അം​ഗീകാരത്തിന്റെ പേര്.

കൊവിഡ് വൈറസ് വ്യാപന സമയം ജാ​ഗ്രതയോടുകൂടിയുള്ള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചു. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോ​ഗ്യമേഖലയുടെ യശസ്സ് അന്തരാഷ്ട്ര തലത്തിൽ ഉയർത്തി എന്നതുമാണ്‌ ശ്രോതാക്കള്‍ പുരസ്കാരം നല്‍കാന്‍ തെരഞ്ഞെത്ത കാരണങ്ങള്‍.