ആ നല്ല മനസിന്‌ നന്ദി; ബോബി ചെമ്മണ്ണൂർ വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിൻകരയിലെ കുട്ടികൾ

single-img
2 January 2021

ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങിയ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച തർക്ക ഭൂമി വേണ്ടെന്ന തീരുമാനവുമായി മരിച്ച രാജന്റെയും അമ്പിളിയുടേയും മക്കൾ. തങ്ങളോട് ബോബി ചെമ്മണ്ണൂര് കാണിച്ച മനസിന് നന്ദിയുണ്ട്. എന്നാല്‍, നിയമ പരമായി വിൽക്കാനോ വാങ്ങാനോ കഴിയാത്ത ഭൂമിയാണിതെന്നും അവര്‍ പറഞ്ഞു. സർക്കാരാണ് ഭൂമി വാങ്ങി നൽകേണ്ടത്.

വസന്തയുടെ കൈയ്യിൽ പോലും അവരുടെ ഭൂമിയാണെന്നതിന് തെളിവില്ല. സർക്കാരാണ് ഞങ്ങൾക്ക് നൽകേണ്ടതെന്നും ഭൂമിയുടെ വില്‍പന നടത്തിയത് നിയമപരമായി തെറ്റാണെന്നും രാജന്റെ മകൻ പറഞ്ഞു.വസ്തുവിന്റെ ഉടമയായ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെയാണ് ഭൂമി വില കൊടുത്ത് വാങ്ങിയത്. രാജന്റെയും അമ്പിളിയുടേയും കുട്ടികൾക്ക് നൽകാൻ വേണ്ടയാണ് ഭൂമി വാങ്ങുന്നതെന്നായിരുന്നു ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നത്.