തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ​ പാകിസ്താൻ അനുകൂല മുദ്രാവാക്യം; മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകര്‍ അറസ്റ്റില്‍

single-img
2 January 2021

കഴിഞ്ഞ ദിവസം ദക്ഷിണ കന്നഡയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ വിജയാഘോഷത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. പിലിചഡികല്ലു കുവെട്ടു നിവാസികളായ മുഹമ്മദ് ഇർഷാദ് (22), ദാവൂദ് (36), ഇസാഖ് (28) എന്നിവരാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ ബൽത്തങ്ങാടി ഉജിറെ എസ്.ഡി.എം.പി. യു. കോളജിന് മുന്നിലാണ് സംഭവം. ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ ഫൊറൻസിക് വിദഗ്‌ധർ പരിശോധിച്ചുവരുകയാണ്.

ബൽത്തങ്ങാടി എം.എൽ.എ. ഹരീഷ് പൂഞ്ച ഈ വീഡിയോ സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയുടെയും ജില്ലാ പോലീസ് മേധാവിയുടെയും ശ്രദ്ധയിൽപ്പെടുത്തിതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.