കെ​ട്ടി​ട​മു​ട​മ പൂ​ട്ടി​യ മു​റി​ക​ൾ വാ​ട​ക​ക്കാ​ര​ൻ കുടുംബവുമായെത്തി കു​ത്തി​ത്തു​റ​ന്നു; വിവരമറിഞ്ഞെത്തിയ ഉ​ട​മ​യും കുടുംബവും കടക്കകത്ത് ഇ​രി​പ്പാ​യി

single-img
2 January 2021

കടമുറി ഒഴിയാൻ പറഞ്ഞിട്ടും വാ​ട​ക​ക്കാ​ര​ൻ ഒ​ഴി​യാ​ത്തി​നാ​ൽ കെ​ട്ടി​ട​മു​ട​മ കട മുറികൾ പൂ​ട്ടി​. ഇതറിഞ്ഞെത്തിയ വാ​ട​ക​ക്കാ​ര​ൻ മു​റി​ക​ൾ കു​ത്തി​ത്തു​റ​ന്നു. കു​റ്റ്യാ​ടി ടൗ​ണി​ൽ റി​വ​ർ റോ​ഡി​ൽ ത​ളീ​ക്ക​ര പി​ലാ​ക്കോ​ട് കു​ഞ്ഞ​മ്മ​ദ് ക​ള്ളാ​ട് സ്വ​ദേ​ശി വി​ജ​യ​കു​മാ​റി​ന് 16 വ​ർ​ഷം മു​മ്പ് മ​ര ഉ​രു​പ്പ​ടി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് വാ​ട​ക​ക്ക് ന​ൽ​കി​യ ക​ട​മു​റി​യെ ചൊ​ല്ലി​യാ​ണ്​ ക​ശ​പി​ശ. ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മു​റി ഒ​ഴി​യാ​ത്തി​നാ​ൽ ഉ​ട​മ ഒ​രാ​ഴ്ച മു​മ്പ് മ​റ്റൊ​രു പൂ​ട്ടി​ട്ട്​ പൂ​ട്ടി.

വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും തു​റ​ന്നു കൊ​ടു​ക്കാ​താ​യ​തോ​ടെ വാ​ട​ക​ക്കാ​ര​ൻ കു​ടും​ബ​വു​മാ​യെ​ത്തി പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ ഉ​ട​മ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി​യെ​ത്തി മു​റി​ക്ക​ക​ത്ത് ഇ​രി​പ്പാ​യി. ഇ​രു കു​ടും​ബ​വും ക​ട​ക്കു​ള്ളി​ൽ താ​മ​സ​മാ​ക്കും എ​ന്ന് അ​റി​യി​ച്ച​തോ​ടെ സ​ന്ധ്യ​യോ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ സ്ഥ​ല​ത്തെ​ത്തി ഇ​രു കൂ​ട്ട​രെ​യും ച​ർ​ച്ച​ചെ​യ്യാ​മെ​ന്ന ധാ​ര​ണ​യി​ൽ ത​ർ​ക്കം താ​ൽ​ക്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​തു​വ​രെ ക​ട വാ​ട​ക​ക്കാ​ര​ന് തുറക്കാമെനന്നും തീ​രു​മാ​നി​ച്ചു.

ക​ട​മു​റി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ടം ഉ​ട​മ ഏ​താ​നും മാ​സം മു​മ്പ് വി​ൽ​പ​ന ന​ട​ത്തി​യ​താ​ണ്. ഇ​തേ തു​ട​ർ​ന്ന് വാ​ട​ക​ക്കാ​ര​ൻ മു​റി​യൊ​ഴി​യു​ക​യും യ​ന്ത്ര​ങ്ങ​ൾ മാ​റ്റു​ക​യും ചെ​യ്​​ത​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​നു​കൂ​ല്യം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ​തി​രി​കെ വ​ന്ന​തെ​ന്ന്​ കെ​ട്ടി​ട​മു​ട​മ പ​റ​ഞ്ഞു. എ​ന്നാ​ൽ മു​റി​ക​ൾ പൂ​ട്ടി​യി​ട്ട​തി​നാ​ൽ ഒ​രാ​ഴ്ച പ​ണി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഒ.​ടി. ന​ഫീ​സ, ൈവ​സ് പ്ര​സി​ഡ​ൻ​റ് ടി.െ​ക. മോ​ഹ​ൻ​ദാ​സ്, മെം​ബ​ർ എ.​സി. അ​ബ്​​ദു​ൽ മ​ജീ​ദ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ൻ​റ് ഒ.​വി. ല​ത്തീ​ഫ്, വി​ജി ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ്​ സ്ഥ​ല​ത്തെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ക്കും.