മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആശുപത്രിയില്‍

single-img
2 January 2021

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗുഡ് ലാന്റ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങിയ ഗാംഗുലിക്ക് ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.