കേരളത്തില്‍ ഇന്ന് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍; ആരോഗ്യ മന്ത്രിയും ഡ്രൈ റണ്ണില്‍ പങ്കെടുക്കും

single-img
2 January 2021

കോവിഡ് വാക്സീന്‍ വിതരണത്തിനു മുന്നോടിയായി കേരളത്തില്‍ നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളില്‍ ഇന്ന് കൊവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കും. ഒരുക്കങ്ങൾ പൂർണ സ‍ജ്ജമാണോയെന്നു വിലയിരുത്താനുള്ളതാണ് ഡ്രൈ റണ്‍ (വാക്സീൻ റിഹേഴ്സല്‍). രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍. ആദ്യ ഘട്ടത്തില്‍ വാക്സീന്‍ ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഓരോ കേന്ദ്രത്തിലും ഡ്രൈ റണ്ണില്‍ പങ്കെടുക്കും.

പേരൂ‍ര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും ഡ്രൈ റണ്ണില്‍ പങ്കെടുക്കും.മൂന്നു ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.