നാവായിക്കുളത്ത് 11 വയസുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ; സഹോദരനായുള്ള തിരച്ചൽ തുടരുന്നു

single-img
2 January 2021

തിരുവനന്തപുരം നാവായിക്കുളത്ത് 11 വയസുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും പിതാവിനെ വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ശങ്കര നാരായണ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

ഇന്ന് രാവിലെ പതിനൊന്നോടെയാണ് അല്‍ത്താഫിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവ് സഫീറും ഇളയമകനും കുളത്തില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിനകത്ത് പരിശോധന നടത്തിയത്. അപ്പോഴാണ് മൂത്ത മകന്‍ അല്‍ത്താഫിനെ വീടിനുള്ളില്‍ കഴുത്തറുക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. 
പിതാവ് സഫീറുമൊത്ത് അല്‍ത്താഫും അന്‍ഷാദും നാവായിക്കുളത്ത് നൈനാന്‍കോട് എന്ന സ്ഥലത്താണ് താമസിക്കുന്നത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.

വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ നാവായിക്കുളത്തെ ശങ്കര നാരായണ ക്ഷേത്രക്കുളത്തിനു സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തി. ഇതോടെ ഇരുവരും കുളത്തില്‍ ചാടിയിരിക്കാമെന്ന് സംശയമുയര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. അന്‍ഷാദിനായുള്ള തിരച്ചില്‍ തുടരുകയാണ്.

കുട്ടികളുടെ അമ്മ കുടുംബവുമായി അകന്ന് മറ്റൊരു വീട്ടിലാണ് കഴിയുന്നത്. കുടുംബപ്രശ്‌നമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള നാവായിക്കുളത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്ത്രതിലാണ് ഇളയകുട്ടിയുമായി ചാടിയത്. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ മറ്റാരും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ കുളത്തില്‍ ചാടിയോ എന്ന സംശയമുയര്‍ന്നത്. 

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. രണ്ടാമത്തെ മകനായുളള തിരച്ചില്‍ ഫയര്‍ഫോഴ്സ് ഇപ്പോഴും കുളത്തില്‍ തുടരുകയാണ്.