കേരളത്തില്‍ തീയറ്ററുകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കും; ഉത്സവങ്ങള്‍ക്കും അനുമതി

single-img
1 January 2021

കേരളത്തിലെ സിനിമാ തീയറ്ററുകള്‍ ജനുവരി അഞ്ചുമുതല്‍ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്‍ മാത്രമാണ് ആദ്യഘട്ടം പ്രവര്‍ത്തിക്കുക. കര്‍ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്‍ത്തിക്കാക്ക തിയറ്ററുകള്‍ക്കെതിരെ നിയമനടപടികളുണ്ടാവും.

മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു തീയറ്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചത്.

നിയന്ത്രണങ്ങളില്‍ അയവ് വന്നപ്പോള്‍ തിയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. വിഷയത്തില്‍ തിയറ്റര്‍ ഉടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ ഇതില്‍ തീരുമാനമായിരുന്നില്ല. നിലവില്‍ കര്‍ശന നിയന്ത്രണങ്ങളോടുകൂടി തുറക്കണമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഇതോടൊപ്പം ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇന്‍ഡോറില്‍ 100ഉം ഔട്ട് ഡോറില്‍ 200 പേരെയും പരമാവധി അനുവദിക്കും.