സിനിമകൾ തിയറ്ററില്‍ തന്നെ പോയി കാണണം: ബാബു ആന്റണി

single-img
1 January 2021

സിനിമകള്‍ തിയറ്ററില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമിലേക്ക് ചുരുങ്ങുന്നതിനോട് യോജിക്കാതെ നടന്‍ ബാബു ആന്റണി, സിനിമ എപ്പോഴും തിയറ്ററില്‍ പോയി തന്നെ കാണണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമം എന്നത് വലിയ കടല്‍ പോലെയാണ് വിവിധ ഭാഷകളിലുള്ള സിനിമകള്‍ അവിടെയുണ്ട് അവിടെ നമ്മുടെ സിനിമകള്‍ ഇല്ലാതാകും. മാത്രമല്ല വലിയ ചിലവില്‍ നിര്‍മ്മിക്കുന്ന ആക്ഷ്ന്‍ ചിത്രങ്ങളൊക്കെ കേവലം ഒടിടി പ്ലാറ്റ്ഫോമില്‍ കാണാന്‍ എന്തുസുഖമാണുളളത്.

അവയൊക്കെ തിയറ്ററില്‍ പോയി തന്നെ കാണണമെന്നും തിയറ്റര്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഔട്ടിങ്ങ് സുഖം നല്‍കുന്ന ഒന്നാണന്നും അദ്ദേഹം പറഞ്ഞു. ധാരാളം ചെറു സിനിമകള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമം പ്രാധാന്യം നല്‍കുന്നുണ്ട്.

ചെറിയ ചിലവില്‍ സിനിമ നിര്‍മ്മിക്കാനും അത് വിറ്റഴിക്കാനും സാധിക്കും. മാത്രമല്ല സിനിമ രംഗത്തുള്ള എല്ലാവര്‍ക്കും ഒരു പോലെ ജോലിയും ലഭിക്കും. ഹോളിവുഡിലൊക്കെ ഒടിടി പ്ലാറ്റ്ഫോമിനു മാത്രമായി സിനിമ നിര്‍മ്മിക്കുന്നുണ്ട്. നമ്മുടെ മലയാളത്തില്‍ അതിനു ചാന്‍സ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.