നിയമസഭയില്‍ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് സഹായകരമായ നിലപാട് തന്നെയാണ്: മുഖ്യമന്ത്രി

single-img
1 January 2021

മുസ്‌ലിം ലീഗ് നേതാവും നിലവിൽ എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെയും വീണ്ടും പ്രതിപക്ഷത്തു തന്നെ ഉണ്ടാകുന്നതിനെയും സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: കുഞ്ഞാലിക്കുട്ടി കേരളാനിയമസഭയിലെ ഒരാളായിരുന്നല്ലോ നേരത്തെ. എന്തോ ഒരു പ്രത്യേക നിലപാട് കാരണം അതല്ലെങ്കില്‍ എന്തോ ഒരു സാഹചര്യം വരുമെന്ന് തോന്നിയതിന്റെ ഫലമായി അദ്ദേഹം പാര്‍ലമെന്റിലേക്ക് പോകണമെന്നാലോചിച്ചു. അതിപ്പോ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ചിന്തിക്കുന്നു, അല്ലെങ്കില്‍ ആ പാര്‍ട്ടി ചിന്തിക്കുന്നു.

സംസ്ഥാന നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹമുണ്ടാകുന്നത് വളരെ സഹായകരമായ നിലപാട് തന്നെയാണ്. പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുക തന്നെയാണ്. അതില്‍ എനിക്ക് വ്യത്യസ്ത അഭിപ്രായമില്ല.