5 വർഷം മുൻപ് പീഡിപ്പിക്കപ്പെട്ട 30 വയസ്സുകാരിയോട് നാടുവിട്ടുപോകാൻ ആജ്ഞാപിച്ച് പഞ്ചായത്ത്

single-img
31 December 2020

മുബൈയിലെ ബീഡ് ജില്ലയിൽ അഞ്ചു വര്ഷം മുൻപ് പീഡനത്തിന് ഇരയായ യുവതിയെ നാടുകടത്താൻ നീക്കം. 5 വർഷം മുൻപു കൃഷിയിടത്തിൽ വച്ച് പീഡിപ്പിക്കപ്പെട്ട 30 വയസ്സുകാരിയോടാണ് പ്രദേശത്തെ ഗ്രാമ പഞ്ചായത്തുകൾ നാടുവിട്ടുപോകാൻ ആവശ്യപ്പെട്ടത്. യുവതി താമസിക്കുന്ന ഗ്രാമത്തിനു പുറമേ, 2 സമീപ ഗ്രാമങ്ങളും ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയിട്ടുണ്ട്.

ഗ്രാമം വിട്ടുപോകണമെന്ന് ആവശ്യപ്പെടുന്ന നോട്ടിസ് യുവതിയുടെ വീടിന്റെ വാതിലിൽ പതിച്ചു. നാടുവിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയും അസഭ്യവർഷവും തുടരുന്ന പശ്ചാത്തലത്തിൽ യുവതി പൊലീസിനെ സമീപിച്ചു.

യുവതിയുടെ പരാതിയിൽ വാസ്തവമുണ്ടെന്നും തുടർനടപടിക്കായി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർ (ബിഡിഒ) അനിരുദ്ധ സനപ് പറഞ്ഞു. അതേ സമയം യുവതിയെ പീഡിപ്പിച്ചക്കേസിലെ 4 പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.