കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ടൈംസ് മാഗസിന്‍ 2020 ഹീറോ’ രാഹുല്‍ ദുബെ

single-img
31 December 2020

ഇന്ത്യയിലെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ടൈംസ് മാഗസിന്‍ 2020 ലെ ഹീറോകളിലൊരാളായി തെരഞ്ഞെടുത്ത രാഹുല്‍ ദുബെ. രാജ്യത്തെ മാറ്റത്തിനായി കര്‍ഷകരെല്ലം ഒരുമിച്ച് സമാധാനത്തോടെ പ്രതിഷേധിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ മുന്നേറ്റമാണിത് എന്ന് രാഹുല്‍ പറയുന്നു.

ഒരു ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ രാഹുല്‍ ദുബെ കറുത്തവരോടുള്ള വിവേചനത്തിന്റെ പേരില്‍ അമേരിക്കയില്‍ ജീവന്‍ നഷ്ടപെട്ട ജോര്‍ജ് ഫ്ളോയിഡിന് വേണ്ടി പ്രതിഷേധിച്ച എഴുപതോളം പേര്‍ക്ക് താമസം ഒരുക്കിയിരുന്നു. ഈ പ്രവൃത്തിയാണ് രാഹുലിനെ ‘ഹീറോസ് ഓഫ് 2020’ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.