കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല; പ്രമേയത്തെ എതിർത്തിരുന്നു: വിവാദമായപ്പോൾ മലക്കം മറിഞ്ഞ് രാജഗോപാൽ

single-img
31 December 2020
O Rajagopal farm law

കേന്ദ്ര കാർഷിക നിയമത്തിനെതിരായ പ്രമേയത്തെ എതിർക്കാതിരുന്നത് വിവാദമായതിനെത്തുടർന്ന് നിലപാട് മാറ്റി ബിജെപി എംഎൽഎ ഒ രാജഗോപാൽ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്നാണ് ഇപ്പോഴത്തെ വാദം. സ്പീക്കര്‍ നിയമത്തെ എതിര്‍ക്കുന്നവര്‍, അനുകൂലിക്കുന്നവര്‍ എന്ന് വേറിട്ട് ചോദിച്ചില്ലെന്ന വിമർശനവും രാജഗോപാൽ ഉയർത്തി.

‘പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേറിട്ട് ചോദിച്ചില്ല. ഒറ്റചോദ്യത്തില്‍ സ്പീക്കര്‍ അവസാനിപ്പിച്ചത് കീഴ് വഴക്ക ലംഘനമാണ്. സഭയില്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തിരുന്നു. കേന്ദ്ര ബില്ലിനേയോ കേന്ദ്ര സര്‍ക്കാരിനേയോ എതിര്‍ത്തിട്ടില്ല’, രാജഗോപാൽ വിശദീകരിച്ചു.

കാര്‍ഷികനിയമങ്ങളെ എതിര്‍ക്കുന്നില്ല. നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണ്. നിയമങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയിലും സിപിഎം പ്രമേയത്തിലും ഉറപ്പുപറഞ്ഞവയാണെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്രകാർഷിക നിയമത്തിനെതിരായ പ്രമേയം പിന്തുണച്ച് ഒ രാജഗോപാൽ; വെട്ടിലായി ബിജെപി


കേരള നിയമസഭയിലെ പ്രമേയത്തെ താൻ അനുകൂലിക്കുന്നുവെന്ന് ഏക ബിജെപി(BJP) സാമാജികനായ ഒ രാജഗോപാൽ(O Rajagopal) മാധ്യമങ്ങളോറ്റ് പറഞ്ഞത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോൾ ബിജെപി അംഗം ഒ രാജഗോപാൽ നിയമസഭയിലുണ്ടായിരുന്നിട്ടും എതിർത്തിരുന്നില്ല. നിയമസഭയിൽ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിർത്തിരുന്നില്ല. സഭ ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കുന്നതെന്നും സ്പീക്കർ പറഞ്ഞപ്പോഴും ബിജെപി അംഗത്തിന്റെ നിലപാട് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

Content: O Rajagopal takes a U turn in Farm Laws, says he supports the laws