‘രാജേട്ടന്‍ സഭയിൽ പ്രമേയത്തെ ശക്തമായി എതിർത്താണ് സംസാരിച്ചത്’; പിന്തുണച്ച് കെ സുരേന്ദ്രൻ

single-img
31 December 2020

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കേരളാ നിയമസഭയുടെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബിജെപി എംഎല്‍എ ഒ രാജഗോപാലിന് പിന്തുണയുമായി പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. രാജഗോപാല്‍ സഭയിൽ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചതെന്നും ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സോഷ്യൽ മീഡിയയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ ഈ പ്രതികരണം. ‘നിയമസഭയില്‍ ഇന്ന് രാജേട്ടന്‍ പ്രമേയത്തെ ശക്തമായി എതിര്‍ത്തുതന്നെയാണ് സംസാരിച്ചത്. ചട്ടപ്രകാരം ഡിവിഷന്‍ ചോദിക്കാനുള്ള സാമാന്യമര്യാദ സ്പീക്കര്‍ കാണിച്ചില്ല. കൂടുതല്‍ ചര്‍ച്ചകള്‍ സ്പീക്കറുടെ നടപടിയെക്കുറിച്ച് ഉയര്‍ന്നുവരണം…’ കെ സുരേന്ദ്രന്‍ എഴുതി.