നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
31 December 2020

പ്രശസ്ത നടി അഹാന കൃഷ്ണകുമാറിന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. താന്‍ കൊവിഡ് പോസിറ്റീവായ വിവരം അഹാന തന്നെയാണ് ആരാധകരെ അറിയിച്ചത്. ഏതാനും ദിവസം മുമ്പ് കൊവിഡ് പരിശോധന നടത്തിയെന്നും അന്നു മുതല്‍ തന്നെ താന്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും അഹാന തന്റെ
സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

‘ ഏതാനുംദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്റെ മാത്രം സാന്നിദ്ധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. രണ്ട് ദിവസമായി നല്ല ആരോഗ്യനിലയില്‍ തന്നെയാണ്. ഉടന്‍ തന്നെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. നെഗറ്റീവ് ആകുമ്പോള്‍ അറിയിക്കാം, അഹാന എഴുതുന്നു.