പത്ത് ,​ പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് സിബിഎസ്ഇ

single-img
31 December 2020

സിബിഎസ്ഇ പത്ത് ,​ പ്ലസ് ടു ക്ലാസുകളിൽ നടത്താനിരുന്ന പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2021 മേയ് നാല് മുതല്‍ ജൂണ്‍ പത്ത് വരെയാണ് പരീക്ഷകൾ എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു.

അതേസമയം, പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും . ജൂലായ് പതിനഞ്ചിനാണ് ഫലപ്രഖ്യാപനം. കൊവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പാക്കിയായിരിക്കും പരീക്ഷകള്‍ നടത്തുക.